രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഏകീകൃത സിവില്‍കോഡ് നിയമമാക്കും: രാജ്നാഥ് സിംഗ്

രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഏകീകൃത സിവില്‍കോഡ് നിയമമാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമ്പോ‍ഴാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്താവും ഇത് നടപ്പിലാക്കുകയെന്നാണ് രാജ്നാഥ് സിംഗിന്‍റെ അവകാശവാദം. ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം നിര്‍ഭാഗ്യകരമെന്നും ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും മന്ത്രി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളോടും പെട്രോള്‍ നികുതി കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടതിനെതുടര്‍ന്ന് മാറ്റിവച്ചിരുന്നു.

തെരഞ്ഞെടുപ്പ് തിയ്യതി ഉള്‍പ്പെടെ പ്രഖ്യാപിച്ച ശേഷം വ്യക്തമായ കാരണങ്ങളില്ലാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ നിയമസഭാ പ്രാതിനിധ്യം വച്ച് ഇടതുപക്ഷത്തിന് രണ്ടുപേരെയാണ് രാജ്യസഭയിലേക്ക് അയക്കാന്‍ ക‍ഴിയുക.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ രഹസ്യധാരണയുടെ കൂടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിന് നിയസഭയില്‍ സീറ്റ് കുറയുകയാണെങ്കില്‍ രാജ്യസഭാ പ്രാതിനിധ്യവും കുറയ്ക്കാമെന്ന ബിജെപിയുടെ രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിലൂടെ വ്യക്തമാകുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News