രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു.രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 62,714 പുതിയ കോവിഡ് റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28739 പേർ രോഗമുക്തരായപ്പോൾ 312 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

60000ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,19,71624 ആയി. രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചു വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കവിഞ്ഞു.

മഹാരാഷ്ട്രയിൽ 35726 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.166 പേർകൂടി ശനിയാഴ്ച മരിച്ചതോടെ ആകെ മരണം 54,073 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണ് ഇന്ന് രേഖപ്പെടുത്തിയത്.

തലസ്ഥാനമായ മുംബൈയിൽ ഇന്ന് 6130 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിൽവച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. അതിനിടെ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രാത്രി കർഫ്യൂ നാളെ രാത്രി മുതൽ പ്രാബല്യത്തിൽ വരും.

ഷോപ്പിങ് മാളുകൾ അടക്കമുള്ളവ രാത്രി എട്ട് മുതൽ രാവിലെ ഏഴുവരെ അടച്ചിടണമെന്നാണ് നിർദ്ദേശം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News