‘പുരുഷന്മാരുടെ അത്രയും കഴിവില്ലാത്തവരാണ് സ്ത്രീകൾ’; സ്ത്രീ വിരുദ്ധ പരാമർശവുമായി കെ സുധാകരൻ

സ്ത്രീ വിരുദ്ധ പരാമർശവുമായി കെ പി സി സി വർക്കിങ് പ്രസിഡന്റും എം പി യുമായ കെ സുധാകരൻ.ഒന്ന് ശബ്ദം ഉയർത്തിയാൽ നിശ്ശബ്ദരാകുന്നവരാണ് സ്ത്രീകൾ.സ്ത്രീ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി പുരുഷന്മാരെ പോലെ ചെയ്യാൻ കഴിയില്ലെന്നായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്ത്രീകൾ കഴിവ് കെട്ടവരാണെന്ന് കെ സുധാകരൻ അധിക്ഷേപിച്ചത്.ദുർബലരായ സ്‌ത്രീകളെ തിരഞ്ഞടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച് ഇടതുപക്ഷം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണ്. ഒന്ന് ശബ്ദം ഉയർത്തിയാൽ നിശ്ശബ്ദരാകുന്നവരാണ് ബഹു ഭൂരിപക്ഷം സ്ത്രീകളെന്നും സുധാകരൻ പറഞ്ഞു.

വനിതാ ഉദ്യോഗസ്ഥരെ എളുപ്പത്തിൽ ഭീഷണിപ്പെടുത്തി വരുത്തിയിലാക്കാൻ കഴിയും.അതിനാലാണ് സി പി ഐ എം ശക്തി കേന്ദ്രങ്ങളിൽ സ്ത്രീ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിയോഗിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

സ്ത്രീ വിരുദ്ധ പരാമർശം വിവാദമാകില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് യാഥാർഥ്യമാണ് ഞാൻ പറയുന്നത് എന്നായിരുന്നു സുധാകരന്റെ പ്രതികരണം. സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്ശങ്ങൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധമാണ് ഉയരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News