കേരളത്തിലെ യു ഡി എഫ് അന്നം മുടക്കികള്‍: എസ് രാമചന്ദ്രൻ പിള്ള

കേരളത്തിലെ യു ഡി എഫ് അന്നം മുടക്കികളാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. അവർ എന്നും ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കെതിരാണെന്നും അതുകൊണ്ടാണ് കേരളത്തിൽ തുടർന്നു വന്നിരുന്ന റേഷൻ നിർത്തിച്ചതെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ അന്നം മുടക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്നും പ്രതിപക്ഷനേതാവ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എപിഎല്‍ ബി പി എല്‍ വ്യത്യാസം ഇല്ലാതെ സര്‍ക്കാര്‍ കേരളത്തില്‍ കിറ്റ് നല്‍കി. അങ്കന്‍വാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി. എന്നാല്‍ ഇതെല്ലാം സര്‍ക്കാരിന്റെ മേന്‍മയായി കാണേണ്ട.

പകരം സര്‍ക്കാറിന്റെ ഉത്തരവാദിത്തം ആണ് ചെയ്തത്. ഇതൊന്നും സൗജന്യമായി കാണേണ്ട. ജനങ്ങള്‍ക്ക് ലഭിക്കേണ്ടതാണ് സര്‍ക്കാര്‍ നല്‍കുന്നത്.

കുട്ടികള്‍ക്ക് ഭക്ഷണമായി നല്‍കാന്‍ കഴിയാത്തത് കൊണ്ടാണ് കിറ്റ് നല്‍കുന്നത്. വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. പാവപ്പെട്ടവരോട് കനിവാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News