ഇതൊന്നും ഒരു മേന്മയായല്ല, സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി മാത്രമേ കണ്ടിട്ടുള്ളൂ: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 1034 കമ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. അവയിലൂടെ നേരിട്ടും പൊതികളിലാക്കി വീടുകളിലെത്തിച്ചും ആവശ്യമായവര്‍ക്ക് ഭക്ഷണം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

തൊഴില്‍ നഷ്ടമായി വരുമാനം നിലച്ച അവസ്ഥയില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്കായി സാധാരണ നിലയില്‍ ഒരുസര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ് ഇതൊക്കെ.

ഇതിന്റെ കൂടെത്തന്നെ ക്ഷേമനിധികളിലൂടെയും, ക്ഷേമനിധിയില്‍ പെടാത്തവര്‍ക്കും സഹായം നല്‍കി. ഇതൊന്നും ഒരു മേന്മയായല്ല, സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി മാത്രമേ കണ്ടിട്ടുള്ളൂ.

എപിഎല്‍-ബിപിഎല്‍ ഭേദമില്ലാതെ എല്ലാവര്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി നല്‍കാനും ശ്രമിച്ചു. സ്‌കൂളുകള്‍ അടച്ചിട്ടിട്ടും അര്‍ഹമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കി. അംഗന്‍വാടികള്‍ അടച്ചിടേണ്ടി വന്നെങ്കിലും കുഞ്ഞുങ്ങള്‍ക്കും അര്‍ഹമായ ഭക്ഷണം എത്തിച്ചു.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരമൊരു കാര്യത്തിലെങ്കിലും തുടര്‍ച്ചയായി നുണ പറയുന്നതില്‍ നിന്ന് പ്രതിപക്ഷനേതാവ് പിന്തിരിയണം.

ജനങ്ങളുടെ ക്ഷേമം തടയുക എന്ന ആഗോളവത്കരണ നയത്തിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികള്‍. ജനങ്ങള്‍ക്കുള്ള സൗജന്യമല്ല ഇവയൊന്നും.

ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണിത്. ഒരു സര്‍ക്കാരിന് ജനങ്ങളോട് നിര്‍വഹിക്കേണ്ട കടമയുണ്ട്. അത് തെരഞ്ഞെടുപ്പ് കണ്ടല്ല.

ഇക്കാര്യത്തില്‍ സത്യസന്ധമായി കാര്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷണനോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News