ഇ ശ്രീധരന്‍ ഊതിവീര്‍പ്പിച്ച ദുരന്തമെന്ന് രഞ്ജി പണിക്കര്‍; പ്രതികരണം കൈരളി ന്യൂസ് വോട്ടോഗ്രാഫില്‍

ഇ ശ്രീധരന്‍ ഊതി വീര്‍പ്പിച്ച ദുരന്തമെന്ന്  രഞ്ജി പണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൈരളി ന്യൂസ്ന്റെ ഇലക്ഷൻ പരിപാടിയായ വോട്ടോഗ്രാഫിലാണ് രഞ്ജി പണിക്കരുടെ പ്രതികരണം.

” പാലക്കാട് ഇ ശ്രീധരൻ എന്ന മുഖ്യമന്ത്രി സ്ഥാനാർഥി “എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞപ്പോഴേക്കും തൊട്ടടുത്ത് നിന്നിരുന്ന രഞ്ജി പണിക്കർ ചിരിച്ചു തുടങ്ങി.എന്താണ് താങ്കൾ ഇത്രക്ക് ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോ
മഡിയായാണ് ഞാനീ വാർത്ത കേൾക്കുന്നത്.എങ്ങനെ ചിരിക്കാതിരിക്കും എന്നായിരുന്നു രഞ്ജി പണിക്കരുടെ ഉത്തരം.രാജ്യം വലിയ പദവികൾ നൽകി ആദരിച്ചിരുന്നു എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞപ്പോൾ ,അങ്ങനെ ഒരു വലിയ വലിപ്പമുണ്ട് എന്ന് മുൻകാലങ്ങളിലും തനിക്ക് ധാരണ ഇല്ല എന്നും നമ്മൾ ഒരാളെ ആവശ്യത്തിലധികം  ഊതി വീർപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ദുരന്തമാണ് ഈ ശ്രീധരൻ എന്നും രഞ്ജി പണിക്കർ

പറഞ്ഞു . 

“ഈ ശ്രീധരന്റെ ചുറ്റും ഉണ്ടാക്കിയ ഒരു പരിവേഷം ഒരു ഒരു യഥാർത്ഥ സംഭവമാണ് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ.ഈ ശ്രീധരനിൽ വിജയസാധ്യത കാണാൻ ഇപ്പോഴും എൻറെ മനസ്സ് സമ്മതിക്കുന്നില്ല.  പാലക്കാട് അദ്ദേഹത്തിന്‍റെ അത്ഭുത പ്രവൃത്തികളൊന്നും നടന്നതായി അറിവില്ല. ബിജെിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നു ഇ ശ്രീധരൻ സ്വയം പ്രഖ്യാപിക്കുമ്പോൾ ഇ ശ്രീധരനെ എങ്ങനെ കാണണമെന്ന കാര്യത്തില്‍ സാമാന്യ ബുദ്ധിക്ക് ഒരു തീരുമാനമായിട്ടുണ്ട്

താനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ഇ ശ്രീധരന്‍റെ പ്രതികരണം ഈ തെരഞ്ഞെടുപ്പിലെ എറ്റവും വലിയ കോമഡിയാണെന്നും  രഞ്ജി പണിക്കർ. 

മാംസാഹാരികളോട് പരസ്യമായി വിരോധം പ്രഖ്യാപിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് കേരളത്തിൻറെ സമൂഹമനസ്സിൽ പ്രവർത്തിക്കാനും നയിക്കാനും കഴിയുക .ഞാൻ മാംസാഹാരി അല്ല എന്ന് എനിക്ക് പറയാം അവരെ എനിക്കിഷ്ടമല്ല എന്നു പറയുന്നത് ബാലിശമല്ലേ. .ചില ആളുകളെ നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഒക്കെ ആവശ്യത്തിൽ കവിഞ്ഞ് ഏറ്റെടുക്കുകയും ഊതിവീർപ്പിക്കുകയും ചെയ്തു.
മെട്രോയെ എല്ലാവരും ആവശ്യത്തിലധികം പുകഴ്ത്തിയപ്പോൾ ആ പ്രോജെക്റ്റിനെയും ഈ ശ്രീധരനെയും എംവിമര്ശിച്ചും പരിഹസിച്ചും എഴുതിയിട്ടുള്ള ആളാണ് ഞാൻ .അതെ അഭിപ്രായം തന്നെയാണ് എനിക്കദ്ദേഹത്തെക്കുറിച്ച് ഇപ്പോഴും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here