ആ‍ഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ വാദം ശരിവച്ച് കേന്ദ്രമന്ത്രി; അനുമതി നല്‍കേണ്ടത് കേന്ദ്രമെന്ന് മന്ത്രി ഗിരിരാജ് സിംഗ്

ആ‍ഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ആ‍ഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ വാദം ശരിവയ്ക്കുന്നതായി കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 12 നോട്ടിക്കല്‍ മൈല്‍ വരെ മാത്രമേ കടലില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളുവെന്നും ആ‍ഴക്കടലിലില്‍ മത്സ്യബന്ധനത്തിന് അധികാരം നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും കേന്ദ്രം അത്തരത്തില്‍ അനുവാദം നല്‍കിയിട്ടില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ആ‍ഴക്കടല്‍ മത്സബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെയും ഫിഷറീസ് വകുപ്പിനെതിരെയും കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ വാദം ശരിവച്ചുകൊണ്ട് കേന്ദ്രമന്ത്രിയുടെ പ്രതികരണമുണ്ടാവുന്നതെന്നത് ശ്രദ്ധേയമാണ്.

ആ‍ഴക്കടല്‍ മത്സ്യബന്ധനത്തിന് കേരളം ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടുവെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ഇഎംസിസി വിവാദം പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനയുടെ സൃഷ്ടിയാണെന്നതിന് സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ചവറയില്‍ മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഇഎംസിസി ഉടമ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കുന്നതും. കേന്ദ്രമന്ത്രിയുടെ പ്രസ്ഥാവനയോടെ ആ‍ഴക്കടല്‍ മത്സ്യബന്ധനത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News