കണ്ണൂരില്‍ ദളിത് യുവാവിന് നേരെ കെഎം ഷാജിയുടെയും അനുയായികളുടെയും അതിക്രമം

കണ്ണൂരില്‍ ദളിത് യുവാവിനെ വോട്ട് ചോദിച്ചെത്തിയ കെഎം ഷാജിയുടെ അനുയായികള്‍ ആക്രമിച്ചതായി പരാതി.

വോട്ട് ചോദിച്ചെത്തിയപ്പോള്‍ തന്നെ മനസിലായോ എന്ന കെഎം ഷാജിയുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കിയതോടെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തന്നെ അക്രമിക്കുകയും തന്‍റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തുവെന്നാണ് യുവാവിന്‍റെ പരാതി.

കണ്ണൂര്‍ അത്താ‍ഴക്കുന്ന് സ്വദേശി ജോയിഷിനാണ് ലീഗ് പ്രവര്‍ത്തരുടെ ആക്രമണം നേരിടേണ്ടിവന്നത്. ഷാജി ഉള്‍പ്പെടെയുള്ളവര്‍ മാസ്ക് ദരിച്ചിരുന്നതിനാല്‍ കണ്ടപ്പോള്‍ മനസിലായില്ലെന്നും ഒപ്പമുള്ള അഞ്ചും രണ്ടും വയസുള്ള തന്‍റെ മക്കളുടെ മുന്നില്‍ വച്ചാണ് തന്നെ ക്രൂരമായി മര്‍ധിച്ചതെന്നും ജോയിഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കെഎം ഷാജി തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവാവിന്‍റെ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News