‘മഞ്ഞു മന്ദാരമെ’ എം ജയചന്ദ്രന്‍റെ സുന്ദര ശബ്ദത്തില്‍ ഒരുതാരാട്ടു പാട്ട്

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. മലയാളികൾ എന്നെന്നും താലോലിക്കുന്ന ഒരുപിടി പാട്ടുകൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആലാപന മേഖലയിൽ അധികം കൈവയ്ക്കാത്ത സംഗീത സംവിധായകൻ കൂടിയാണ് എം.ജയചന്ദ്രൻ.

പാടിയപ്പോഴെല്ലാം അത് സ്വയം സംഗീത സംവിധാനം നിർവഹിച്ച പാട്ടുകളായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം അതിന് മാറ്റം സംഭവിക്കുകയാണ് ‘മഞ്ഞു മന്ദാരമേ’ എന്ന താരാട്ട് പാട്ടിലൂടെ . എം. ജയചന്ദ്രൻ തൻ്റെ പതിവ് രീതികൾ മാറ്റി വച്ച് ആലപിച്ച ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് യുവ സംഗീത സംവിധായകരിൽ പ്രശസ്തനായ പ്രശാന്ത് മോഹൻ എം.പി യാണ് .

സിനിമ – ഷോർട്ട് ഫിലിം – മ്യൂസിക്ക് ആൽബം മേഖലകളിൽ നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ ഒരുക്കിയിട്ടുള്ള പ്രശാന്ത് മോഹൻ എം.പി അഭിനേതാവ് കൂടിയാണ്. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം യൂട്യൂബിൽ പുറത്തിറങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.

ഉണ്ണി മേനോൻ , സിത്താര കൃഷ്ണകുമാർ , ശ്രേയ ജയ്ദീപ് അടക്കം സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ ഗാനം പങ്ക് വച്ച് കഴിഞ്ഞു.എം.ജയചന്ദ്രൻ എന്ന ഗായകനെ വീണ്ടും കേൾക്കാൻ സാധിച്ച സന്തോഷമാണ് എല്ലാവരും പങ്ക് വയ്ക്കുന്നത്. സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ ഈ അവസരം നൽകിയതിന് നന്ദി പറയുന്നത് എം.ജയചന്ദ്രനോടാണ്.

എം.ജയചന്ദ്രൻ ഗാനം ആലപിക്കുന്നതിൻ്റെ സ്റ്റുഡിയോ രംഗങ്ങൾക്കൊപ്പം ചേർത്തിരിക്കുന്ന രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ളത് സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പി യും ഭാര്യ ആൻസി സജീവും ഏക മകൻ ധ്യാൻ പ്രശാന്തുമാണ്. വിപിൻ കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഗാനരംഗം ദൃശ്യവത്കരിച്ചിരിക്കുന്നത് ദിവാകൃഷ്ണയാണ്. അശ്വന്ത് എസ് ബിജുവാണ് ഛായാഗ്രഹണം. പി ഫാക്‌ടർ എന്റർടൈൻമെന്റ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News