സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടയിൽ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർക്ക് ബിജെപി പ്രവർത്തകരുടെ മർദ്ദനം

സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടയിൽ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചത് .
കേന്ദ്ര മന്ത്രി സമൃതി ഇറാനിയുടെ കോഴിക്കോട് ജില്ലയിലെ റോഡ് ഷോക്കിടയിലാണ് ജന്മ ഭൂമിയുടെ ഫോട്ടോഗ്രഫറായ ദിനേശന് മർദ്ദനമേറ്റത്.

റോഡ് ഷോയുടെ ചിത്രമെടുക്കുന്നതിനിടയിലാണ് ബിജെപി പ്രവർത്തകർ അക്രമിച്ചത്. തുറന്ന വാഹനത്തിൻ്റെ മുന്നിലൂടെ ബൈക്ക് ഓടിച്ച് റാലിക്കിടയിൽ തടസമുണ്ടാക്കി എന്നാരോപിച്ചാണ് ജന്മഭൂമിയുടെ തന്നെ ഫോട്ടോഗ്രഫറെ BJP പ്രവർത്തകർ കൂട്ടം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

താൻ ജന്മഭൂമിയുടെ ഫോട്ടോഗ്രഫറാണെന്ന് പറഞ്ഞെങ്കിലും പ്രവർത്തകർ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ചാണ് BJP ക്കാർ മാരകമായി മർദിച്ചത്. കണ്ണിനു താഴെ ഗുരുതര പരിക്കുകളോടെ ദിനേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News