പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്ന് തന്നെയാണ്: മുഖ്യമന്ത്രി

ജനക്കൂട്ടം LDF അടിത്തറ വിപുലമായി എന്നതിൻ്റെ തെളിവാണെന്നും ഇതിൽ വെപ്രാളപ്പെടുന്നവരുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോ‍ഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമാണെന്നും മതനിരപേക്ഷത തകർക്കാനുള്ള ഹീനമായ ശ്രമം രാജ്യത്ത് നടക്കുന്നുവെന്നും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ മതനിരപേക്ഷത തകർക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം മുന്നിൽ നിൽക്കുന്നു, ജനം പ്രത്യാശയോടെ ഇടതു പക്ഷത്തെ കാണുന്ന
വർഗീയതയോട് വിട്ടു വിഴ്ചയില്ലാതെ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് ആയില്ലെന്നും സമരസപ്പെട്ട് പോവുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നിയമത്തിൽ LDF ന് സംശയം ഉണ്ടായില്ല എന്നാല്‍ ഒന്നിച്ച് പ്രതിഷേധിക്കാൻ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്ന് തന്നെയാണെന്നും മുഖ്യമന്ത്രി.

ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി ബിജെപിയെ പ്രീണിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി.

‘പൗരത്വ പട്ടിക ഫോറം പൂരിപ്പിക്കാൻ സഹായിക്കുമെന്നും പറഞ്ഞു. ലീഗിന് എങ്ങനെ അത്തരമൊരു നിലപാട് വന്നുവെന്നും മുഖ്യമന്ത്രി ആരാഞ്ഞു. നേമം ഒത്തുകളി പുറത്ത് വന്നു.ഈ തെരഞ്ഞെടുപ്പിലും ഇത്തരം നീക്കങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മാത്രമാണ് BJP യെ ശക്തമായി പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇടതുപക്ഷത്തെ നാടിനറിയാം. ജയിക്കുന്ന കോൺഗ്രസ് എംഎൽഎമാർ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപിയാകുന്നു.കേരളത്തിലും ചെറിയ തോതിൽ തുടങ്ങി കെപിസിസി ഭാരവഹികൾ ബിജെപിയിൽ ചേർന്നു. 4 വോട്ടിന് വേണ്ടി യുഡിഎഫ് അവസരവാദ നിലപാട് സ്വീകരിക്കുന്നു’വെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ഒന്നും നടക്കില്ല എന്ന് പറഞ്ഞവർ പലതും നടക്കും എന്ന് തിരിച്ചറിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉടച്ചുവാർക്കുമെന്നും
ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

പാവങ്ങളെ കഞ്ഞികുടി മുട്ടിച്ചവരാണ് UDF എന്നും മുഖ്യമന്ത്രി പറഞ്ഞു. 18 മാസത്തെ പെൻഷൻ കുടിശ്ശിക ഒരുമിച്ച് LDF കൊടുത്തുവെന്നും പെൻഷൻ വിതരണം ഇലക്ഷൻ  കണ്ട് തീരുമാനിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവങ്ങളോടുള്ള പ്രതിബന്ധതയാണ് പ്രധാനം, അത് പ്രതിപക്ഷത്തിനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

“പാവങ്ങളെ ചേർത്ത് പിടിച്ച് നിർത്തും, അത് തടയാൻ നിങ്ങൾക്കാവില്ല.നിങ്ങൾ എതിർക്കുന്നത് നാടിനേയും ജനത്തേയുമാണ്. ഉറപ്പാണ് അതിൻ്റെ ഫലം അനുഭവിക്കേണ്ടി വരും”- മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News