കൊവിഡ് കുതിച്ചുയർന്നിട്ടും ജാഗ്രതയില്ലാതെ മുംബൈ; ഇന്ന് 6923 കേസുകൾ

കൊവിഡ് -19 കേസുകൾ കുതിച്ചുയർന്നിട്ടും മുംബൈയിലെ പച്ചക്കറി വിപണികളിലെ കാഴ്ചകൾ ഭീതി പടർത്തുന്നതാണ്. ഇന്ന് ദാദർ, കുർള, മാട്ടുംഗ തുടങ്ങിയ പ്രധാന വിപണികളിൽ കണ്ട തിരക്ക് സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കഴിഞ്ഞ വർഷം നവംബറോടെ നിയന്ത്രണവിധേയമാക്കിയ പകർച്ചവ്യാധിയുടെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ പത്തു മടങ്ങ് വേഗതയിലാണ് സംസ്ഥാനത്ത് പടർന്ന് പിടിക്കുന്നത്.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനവ്യാപകമായി രാത്രി കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായ പരിഹാരം കാണാൻ കഴിയില്ലെന്നാണ് വിദഗ്ദർ പറയുന്നത്. പകലാണ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതെന്ന അഭിപ്രായമാണ് പലരും പങ്കു വച്ചത്.

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം ഓരോ ദിവസവും ഉയർന്ന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ ഇന്ന് 6923 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ നഗരത്തിലെ മൊത്തം കേസുകളുടെ എണ്ണം 3,98,674 ആയി ഉയർന്നു. 8 മരണങ്ങൾ സംഭവിച്ചു. ഇതോടെ മരണസംഖ്യ 11,649 ആയി ഉയർന്നു.

സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കാത്ത ഉപാധികളോടെയുള്ള ലോക്ക് ഡൌൺ ഏർപ്പെടുത്തുന്നതിനായി പദ്ധതി തയ്യാറാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഞായറാഴ്ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News