ബംഗാള്‍ തെരഞ്ഞെടുപ്പ്: അമിത് ഷായുടെ വാദത്തെ തള്ളിക്കളഞ്ഞ് മമത ബാനർജി

ആദ്യഘട്ട തിരഞ്ഞെടുപ്പിൽ  ഭൂരിപക്ഷം സീറ്റുകളും നേടിമെന്ന അമിത് ഷായുടെ വാദത്തെ തള്ളിക്കളഞ്ഞ് മമത ബാനർജി രംഗത്ത്. ആദ്യഘട്ടത്തിൽ 30 മണ്ഡലങ്ങളിൽ 26ലും ബിജെപി വിജയിക്കുമെന്ന വാദത്തെ മമത ശക്തമായി വിമർശിച്ചു.

ബംഗാളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 1 ന് നടക്കും. 30 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.

ബംഗാളിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 26 സീറ്റുകൾ നേടുമെന്നും ശേഷം മൊത്തത്തിൽ 200 സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്ന അമിത് ഷായുടെ വാദത്തെയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്‌ നേതാവുമായ മമത ബാനർജി രൂക്ഷമായി വിമർശിച്ചത്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്നേ സീറ്റുകളുടെ എണ്ണം കൃത്യമായി പറയാൻ അമിത് ഷാ EVM ൽ പ്രവേശിച്ചിട്ടുണ്ടോ എന്നും മമത പരിഹസിച്ചു.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചണ്ഡിപൂരിൽ നടന്ന റാലിയിലാണ് മമത ബിജെപിയെ കടന്നാക്രമിച്ചത്.

 8 ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 1നാണ് നടക്കുക.

രണ്ടാം ഘട്ട വോട്ടെടുപ്പിൽ 4 ജില്ലകളിലായി 30 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

ബാങ്കുര , പൂർവ മിദ്‌നാപ്പൂർ , പശ്ചിമ മിദ്‌നാപ്പൂർ, പർഗാനാസ് എന്നീ പ്രദേശനങ്ങളിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News