ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കണമെന്ന ആഗ്രഹവുമായി കര്‍ഷക തൊ‍ഴിലാളികള്‍

ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കണമെന്നേറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവര്‍ ഒരു പക്ഷേ കര്‍ഷക തൊ‍ഴിലാളികളാകും‍.‍  ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ആവേശമുള്ളതും കര്‍ഷക തൊ‍ഴിലാളികള്‍ക്കു തന്നെ.

തെ‍രഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ഷകതൊ‍ഴിലാളികള്‍ ചേര്‍ന്നു നിര്‍മിച്ച ഉറപ്പെന്ന ഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും തരംഗം. ഗാനം കേള്‍ക്കാം

കാര്‍ഷിക മേഖലയ്ക്ക് അഞ്ചുവര്‍വും കൈതാങ്ങായി നിന്നതിനാലാകണം കര്‍ഷക തൊ‍ഴിലാളികള്‍ ഇടതുപക്ഷത്തിനെ ഇത്രയധികം സ്നേഹിക്കുന്നത്. അതിനാലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കരുത്താകാന്‍ കെ.എസ്.കെ .ടിയും മനോഹരമായ ഗാനം ഇടതു പക്ഷത്തിനായി നിര്‍മിച്ചത്

ഉറപ്പാണ് നമ്മള്‍ കതിര്‍കറ്റ കൊയ്യാന്‍ എന്നു തുടങ്ങുന്ന ഗാനം ഇടതു പക്ഷത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ വിളിച്ചു പറയുന്നതാണ്. തരിശിടാത്ത കേരളത്തിനായുള്ള ഇടതുപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ക്ഷേമ പ്രവര്‍ത്തനങ്ങളും ഗാനം വ്യക്തമാക്കുന്നുണ്ട്.

കവയിത്രി വിജയലക്ഷ്മിയുടെ വരികള്‍ക്ക് സാംസണ്‍ സില്‍വയാണ് ഈണമൊരുക്കിയത്. എന്‍ വി അജിത്താണ് സംവിധാനം. കര്‍ഷക തൊ‍ഴിലാളി മാസികയുടെ എഡിറ്റര്‍ പ്രജിത്ത് രാജിന്‍റെ ആശയത്തില്‍ നിന്നാണ് ഗാനം യാഥാര്‍ത്ഥ്യമായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News