സിപിഐ എം സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടി നടി രോഹിണി

സിപിഐ എം സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടി നടി രോഹിണി. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രോഹിണി വോട്ടഭ്യര്‍ത്ഥിച്ചെത്തിയത്.

കീഴ്വേളൂര്‍, കണ്ടര്‍വകോട്ടൈ മണ്ഡലങ്ങളിലാണ് രോഹിണി ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി നടിയും തിരക്കഥാകൃത്തുമായ രോഹിണി വോട്ടഭ്യര്‍ത്ഥിച്ച് പ്രചാരണത്തില്‍ പങ്കെടുത്തത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികളായ കീഴ്വേളുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നാഗൈ മാലി (മഹാലിംഗം), ഗന്ധര്‍വകോട്ട സ്ഥാനാര്‍ഥി എം ചിന്നദുരൈ എന്നിവരുടെ പ്രചാരണത്തിലാണ് രോഹിണി പങ്കെടുത്തത്.

ഡിഎംകെ നേതൃത്വം നല്‍കുന്ന മതനിരപേക്ഷ മുന്നണിയില്‍ ആറ് സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്. ഇതില്‍ നാലും ഇടതുപക്ഷം വിജയിക്കാറുള്ള മണ്ഡലങ്ങളാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധുര മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി സു വെങ്കിടേശന്റെ പ്രചാരണത്തിനും നടി രോഹിണി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News