പഴയ കോലീബി സഖ്യത്തിന്റെ വിശാല രൂപമാണ് ഇപ്പോഴുള്ളത്; കേന്ദ്രം നല്‍കുന്നത് ഔദാര്യമല്ല, കേരളത്തിന് അവകാശപ്പെട്ട കാര്യങ്ങളാണ്: തുറന്നടിച്ച് മുഖ്യമന്ത്രി

പഴയ കോലീബി സഖ്യത്തിന്റെ വിശാല രൂപമാണ് ഇപ്പോള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള തല യു ഡി എഫ്-ബി ജെ പി ബാന്ധവം കൂടുതല്‍ തെളിവോടെ പുറത്ത് വരികയാണ്.

അവിശുദ്ധ സഖ്യത്തിന്റെ സന്ദേശം രണ്ട് കൂട്ടരും അണികള്‍ക്ക് നല്‍കുന്നു. കേരളത്തിന്റെ പുരോഗതി അട്ടിമറിക്കുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം.

പ്രളയകാലത്ത് കേന്ദ്ര സഹായം ലഭിച്ചില്ല. എന്നിട്ടും കോണ്‍ഗ്രസോ ബിജെപി യോ കമാന്ന് ഒരക്ഷരം മിണ്ടിയില്ല.

സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചപ്പോഴും യു ഡി എഫ് അതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ നോക്കുമ്പോഴും കോണ്‍ഗ്രസ്സ് മൗനം പാലിക്കുന്നു. എല്‍ ഡി എഫ് വന്നാല്‍ സര്‍വ്വനാശം എന്ന് പറഞ്ഞ നേതാവ് ബിജെപിക്ക് എതിരെ നാശം എന്ന് പോലും പറയുന്നില്ല.

അതേസമയം കേന്ദ്രം നല്‍കുന്നത് കേരളത്തിന് അവകാശപ്പെട്ട കാര്യങ്ങളാണ്. അത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് അത് കേരളത്തിന്റെ അവകാശമാണ്.

ലൈഫ് പദ്ധതി കേന്ദ്രത്തിന്റെ ദാനമെന്ന ബിജെപി പ്രചരണം തെറ്റാണ്. വോട്ട് കിട്ടുന്നതിന് ഏതറ്റം വരെയും പോകുന്നവരാണ് ലീഗും കോണ്‍ഗ്രസ്സും യു ഡി എഫും.

ബി ജെ പി പ്രീണന പരസ്യ നിലപാടുകള്‍ കെ എന്‍ എ ഖാദര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് ബി ജെ പി വോട്ടുകള്‍ നേടുന്നതിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം പാസാക്കില്ലെന്ന് കെ എന്‍ എ ഖാദര്‍ കൂടിയാണ് നിയമസഭയില്‍ പറഞ്ഞത്. ഇപ്പോള്‍ ആ നിലപാട് തളളി ബിജെപി നിലപാടിനൊപ്പം നിന്ന് സംസാരിക്കുകയാണ് ഖാദറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News