സുരേഷ് ഗോപിയുടേത് നാക്കുപിഴയല്ല; മറുപടിയുമായി മുഖ്യമന്ത്രി

ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞത് നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുത്തം വന്ന നേതാവാണ് ഇത് പറഞ്ഞത്.

ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണം എന്ന് പറഞ്ഞത് നാക്ക് പിഴയായി കാണാനാകില്ല. പരസ്യമായി ഇത്തരം രഹസ്യങ്ങള്‍ വിളിച്ച് പറയാന്‍ മറ്റ് നേതാക്കള്‍ തയ്യാറാകുന്നുണ്ടാവില്ല.

പക്ഷെ അത്രക്ക് ജാഗ്രത പാലിക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ലെന്നും ബിജെപിയുടെ പൊതുവായ അഭിപ്രായമാണ് സുരേഷ് ഗോപി പറഞ്ഞതെന്നും പിണറായി വിജയന്‍ തലശ്ശേരിയില്‍ പറഞ്ഞു.

ബിജെപിയ്ക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ‘നോട്ട’യ്ക്ക് വോട്ട് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.

തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News