തപാൽ വോട്ട്: പേരാവൂരിലെ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കണ്ണൂർ കളക്ടർക്ക് നിർദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

പേരാവൂർ നിയോജകമണ്ഡലത്തിലെ തപാൽ ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയാണ് പരാതി അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

തപാൽ ബാലറ്റ് സംബന്ധിച്ച പ്രക്രിയകൾ കൃത്യമായ നിർദ്ദേശിക്കപ്പെട്ട രീതിയിൽ കൃത്യമായ നടക്കുന്നെന്നും പരാതികൾക്ക് ഇട നൽകാത്തവിധം നിഷ്പക്ഷമായി നടക്കുന്നെന്നും ജില്ലാ കളക്ടർമാരും വരണാധികാരികളും ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel