നാം കഴിക്കുന്ന ഭക്ഷണത്തെ പോലും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി: മുഖ്യമന്ത്രി

എല്ലാത്തിനെയും വര്‍ഗീയമാക്കി മാറ്റുകയാണ് ബി ജെ പിയുടെ ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം കഴിക്കുന്ന ഭക്ഷണത്തെ പോലും വര്‍ഗീയവത്കരിക്കാന്‍ അവര്‍ ശ്രമിക്കുന്നു.

എല്‍ ഡി എഫാണ് ഇതുനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചില്ല.

പൗരത്വ നിയമം നടപ്പാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നാണ് ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ പറഞ്ഞത്. ബി ജെ പി യുടെ മനം കവരാനുള്ള പരസ്യ പ്രകടനങ്ങള്‍ കെ എന്‍ എ ഖാദര്‍ നടത്തുന്നു.

എവിടെയെല്ലാമോ എന്തെല്ലാമോ ഗൂഢമായ നീക്കങ്ങള്‍ നടന്നിരിക്കുന്നു. എന്തിനാണ് ലീഗ് ഇത്തരം നിലപാട് എടുക്കുന്നു എന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയോടെ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്വാധീനം ഉണ്ടാക്കും. ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നത്.

രാജ്യത്തെ മതേതര വിശ്വാസികള്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ഉറ്റു നോക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here