കോവിഡ് ആശങ്കയിലും നിറങ്ങള്‍ വാരിവിതരി ഉത്തരേന്ത്യയിലെ ഹോളി ആഘോഷം

കോവിഡ് ആശങ്കയിലും നിറങ്ങള്‍ വാരിവിതരി ഉത്തരേന്ത്യയിലെ ഹോളി ആഘോഷം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഈര്‍പ്പെടുത്തിയെങ്കിലും അവയൊക്കെ മറികടന്നായിരുന്നു പലയിടത്തും ആഘോഷങ്ങള്‍.

രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ ഹോളി ആശംസകള്‍ നേര്‍ന്നു. കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ ആശങ്കകള്‍ ഉണ്ടെങ്കിലും അതെല്ലാം മറന്നു നിറങ്ങള്‍ വാരി വിതറിയ ഹോളി ആഘോഷത്തിലാണ് ഉത്തരേന്ത്യ.

കോവിഡ് ഒരു വര്‍ഷം പിന്നിടുമ്പോഴും അറുപതിനായിരത്തിലധികമാണ് പ്രതിദിന കണക്ക്. അതിനാല്‍ തന്നെ ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ നിറങ്ങള്‍ വാരി വിതറിയും നൃത്തം ചെയ്തും മധുരം പങ്കുവെച്ചും ഉത്തരേന്ത്യന്‍ ജനത ഹോളി കൊണ്ടാടി. ഡിലിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരും ഹോളി ആഘോഷിച്ചു. നൃത്തവും പാട്ടുമായാണ് കര്‍ഷകര്‍ ഹോളി ആഘോഷിച്ചത്.

ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടന്നു.ശ്രീകൃഷ്ണന്റെ ജന്മദേശമായ മഥുരയില്‍ അതിവിപുലമായാണ് ഹോളി ആഘോഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News