പവാര്‍ കേരളത്തില്‍ പ്രചരണത്തിനെത്തില്ല; ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാള്‍ ബ്ലാഡറില്‍ ശസ്ത്രക്രിയ നടത്തുന്നതിനായാണ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനാല്‍ തിങ്കളാഴ്ച മുതല്‍ തീരുമാനിച്ചിരുന്ന പവാറിന്റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി.

ഇടതുമുന്നണിയുടെയും എന്‍ സി പി സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് അദ്ദേഹം തിങ്കളാഴ്ച കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ആരോഗ്യപ്രശ്‌നം മൂലം ഡോക്ടറുടെ നിര്‍ദ്ദേശമുള്ളതിനാലാണ് അവസാന നിമിഷം സന്ദര്‍ശനം മാറ്റിവയ്‌ക്കേണ്ടി വന്നതെന്ന് എന്‍സിപി കേരള ഘടകം അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here