കള: ‘നായാടി’യുടെ പ്രതിരോധ മുദ്രാവാക്യം

മലയാള സിനിമ കാലങ്ങളായി അനുവർത്തിച്ച്‌ വരുന്ന നായക സങ്കൽപങ്ങളുടെ കള പറിക്കലാണ്‌ രോഹിതിന്റെ പുതിയ സിനിമ. ബിംബവൽകൃത ഹീറോയിക്‌ പരിവേഷ നിർമിതിയും അതിന്റെ വിജയ ആഘോഷ പ്രഖ്യാപനവും നിറയുന്ന മുഖ്യധാരയുടെ സിനിമാറ്റിക്‌ പൊതുധാരണക്ക്‌ മേലെയാണ്‌ കളയുടെ നിർമിതി.

സ്വന്തം ഇടങ്ങളിലേക്ക്‌ അധികാര പ്രയോഗങ്ങളിലൂടെയുണ്ടാകുന്ന കുടിയേറ്റത്തിന്റെ (പിടിച്ചടക്കൽ) അനന്തര ഫലമായി പുറംതള്ളപ്പെടുന്ന ജീവിതങ്ങൾ. ഇടം നഷ്ടമാകുന്നതിനൊപ്പം ജീവിതാവകാശങ്ങൾ കൂടി അന്യമായി പോകുന്ന ‘നായാടി’ ജീവിതങ്ങളുടെ പ്രതികരണമാണ്‌ കള. അട്ടിച്ചമർത്തപ്പെട്ടവന്റെ പ്രതിരോധ മുദ്രാവക്യങ്ങൾ.

ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കള എന്ന ചിത്രം തിയേറ്ററില്‍ മികച്ച പ്രദര്‍ശനവിജയം നേടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിലെ പ്രണയരംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നടന്‍. ദിസ്ഈസ്ഹൗഇറ്റസ് ഡണ്‍ (ഇങ്ങനെയാണ് അത് ചെയ്തത്’), ഐ കെപ്റ്റ് മൈ പ്രോമിസ് ( ‘ഞാന്‍ എന്റെ വാക്ക് പാലിച്ചു’) എന്നീ ഹാഷ്ടാഗുകളും നടന്‍ ഇതോടൊപ്പം പങ്കുവയ്ച്ചു.

Posted by Tovino Thomas on Sunday, 28 March 2021


അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ‘കള’. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel