ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു

തൃശൂർ: ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു. ഇന്ന് രാവിലെ 11 .30 ഓടെയാണ് ചരിഞ്ഞത്. 51 വയസായിരുന്നു. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ആന കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിൽ ആയിരുന്നു.

കിടക്കത്തഴമ്പ് മൂലം ക്ഷീണിതനായിരുന്നു വലിയ കേശവൻ. 2000ത്തിലാണ് ആനയെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. കഴിഞ്ഞ ഉത്സവത്തിനും കേശവനെ എഴുന്നള്ളിക്കാൻ പറ്റിയിരുന്നില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here