തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. കെ ഐ ആൻ്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാവിലെ കുമാരമംഗലം പഞ്ചായത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് പരിശോധനാ ഫലം എത്തിയത്.
ഇതോടെ 10.30 ന് അദ്ദേഹം പര്യടനം അവസാനിപ്പിച്ച് മടങ്ങി. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here