സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കപ്പൽ നീക്കുന്നത് അനന്തമായി നീളുന്നത് ആഗോള ചരക്ക് ഗതാഗതത്തെ ഗുരുതരമായി ബാധിക്കുന്നു. കലാപങ്ങളും തുടർ സംഘർഷങ്ങളും പട്ടിണിയിലാക്കിയ സിറിയ പോലുള്ള രാജ്യങ്ങളിൽ ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി. രാജ്യത്ത് എണ്ണ വിതരണം റേഷൻ അടിസ്ഥാനത്തിലാക്കി.
മരുന്നും ഭക്ഷണവും ഉൾപ്പെടെ അവശ്യവസ്തുക്കൾക്കും ക്ഷാമമുണ്ട്. 80 ശതമാനം സിറിയക്കാരും പട്ടിണിയിലാണ്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതവും സാരമായി ബാധിക്കപ്പെട്ടു.
ആഗോള ചരക്ക് ഗതാഗതത്തിന്റെ 10 ശതമാനവും ഈ വഴിയാണ് കടന്നുപോകുന്നത്.അതേസമയം, കപ്പൽ നീക്കം ചെയ്യാൻ എത്ര നാൾ എടുക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.
Get real time update about this post categories directly on your device, subscribe now.