നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് സിനിമ താരം മോഹന്‍ലാല്‍.വോട്ട് ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.
മറ്റുള്ളവരെ കേൾക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഗുണം.മറ്റുള്ളവർ ദുഃഖം തീർക്കാനും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിന് ഉള്ളത്.
പത്തനാപുരത്തെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്.സ്വകാര്യ സംഭാഷണങ്ങളിൽ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്.പുതിയ വികസന സ്വപ്നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുമ്പോൾ അഭിനയത്തേക്കാൾ ഉപരിപത്തനാപുരത്തോടുള്ള വലിയ അഭിനിവേശം ഞങ്ങൾ കാണാറുണ്ട്.ഗണേഷിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം.നിങ്ങൾ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതിൽ ഗണേഷ്കുമാറിന്റെ സംഭാവന എന്നേക്കാൾ നിങ്ങൾക്ക് നന്നായി അറിയാം.പ്രിയ സഹോദരൻ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം.
മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.എന്നായിരുന്നു മോഹൻലാലിൻറെ വാക്കുകൾ.
ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് ഇതിന് മുൻപും മോഹന്‍ലാല്‍ പ്രചരണ സമയത്ത് പത്തനാപുരത്തെത്തിയിരുന്നു.കുടെ സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. പത്തനാപുരത്ത് എത്തിയ മോഹന്‍ലാലിന് വന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്തിരുന്നു.
സിനിമ നടന്‍ എന്ന നിലയിലല്ല കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഗണേഷ് കുമാറുമായി നല്ല സൗഹാര്‍ദത്തിലാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷയെന്നും ഈ ചിഹ്നത്തില്‍ വോട്ട് നല്‍കാന്‍ മറക്കരുതെന്നും പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.
Get real time update about this post categories directly on your device, subscribe now.