മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം

മണ്ണാർക്കാട് യു ഡി എഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീനെതിരെ പ്രതിഷേധം. പയ്യനെടം റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുളർമുണ്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഷംസുദ്ധീനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്.

തകര്‍ന്നടിഞ്ഞ പയ്യെനടം റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ സിറ്റിംഗ് എംഎല്‍എയായ ഷംസുദ്ധീന്‍ അനാസ്ഥ കാണിച്ചുവെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

കുളര്‍മുണ്ടയില്‍ എന്‍ ഷംസുദ്ധീന്‍ പ്രചാരണത്തിനെത്തിയപ്പോള്‍ പ്രതിഷേധ ബാനറുകളും ഫക്സ് ബോര്‍ഡുകളുമായി നാട്ടുകാര്‍ മുദ്രാവാക്യം മു‍ഴക്കി. രണ്ട് വര്‍ഷത്തിലധികമായി റോഡ് തകര്‍ന്നടിഞ്ഞു കിടക്കുകയാണ്.

സംസ്ഥാനത്തെ റോഡുകള്‍ മു‍ഴുവന്‍ ഉന്നതനിലവാരത്തില്‍ ഗതാഗത യോഗ്യമാക്കിയപ്പോള്‍ എഎല്‍എയുടെ ക‍ഴിവ് കേട് മൂലമാണ് റോഡ് തകര്‍ന്നടിഞ്ഞു കിടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതിഷേധത്തിനിടെ നാട്ടുകാരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News