ഇന്ത്യയിലെ ഏക വൈദിക എഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി

ഇന്ത്യയിലെ ഏക വൈദിക എഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി .കര്‍ണാടകയിലെ ധര്‍വാഡില്‍ വെച്ചു ആയിരുന്നു നിര്യാതനായത്. വൈദികനായി കര്‍ണാടകയിലെ ധര്‍വാറില്‍ എത്തിയ ജേക്കബ് പള്ളിപ്പുറം അച്ഛന്‍ സാധാരണകാരായ ലമ്പനി ട്രൈബല്‍ ആളുകളുടെ ഇടയില്‍ അവരുടെ ഉന്നമനത്തിനായി ആയിരുന്നു പ്രവര്‍ത്തിച്ചത്.

1981 ലെ കര്‍ണാടക നിയമസഭ എലെക്ഷനില്‍ ജനതപാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും എതിര്‍ത്തു സ്വാതന്ത്രമായി ആണ് മത്സരിച്ചു ജയിച്ചത്. എംഎല്‍എ ആയി ജയിച്ചു വന്ന അദ്ദേഹത്തെ 3000 കാളവണ്ടികളുടെ അകമ്പടിയോടെ ആണ് ഗ്രാമവാസികള്‍ സ്വീകരിച്ചത്.

സ്വതന്ത്രനായി ജയിചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന രാമകൃഷ്ണ ഹെഗ്ഡെ ക്യാബിനറ്റ് റാങ്കോട് കൂടി ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ആക്കുകയും ചെയ്തു.കര്‍ണാടക യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ഹ്യൂമന്‍ റൈട്‌സ് നാഷണല്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളി ആയ ഇദ്ദേഹം കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News