അന്നംമുടക്കിയ പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതിവിധിയെന്നും തെറ്റ് ചെന്നിത്തല ഏറ്റുപറയണമെന്നും; കുതന്ത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും മുഖ്യമന്ത്രി

അന്നംമുടക്കിയ പ്രതിപക്ഷത്തിന് ലഭിച്ച തിരിച്ചടിയാണ് ഹൈകോടതിവിധിയെന്നും പ്രതിപക്ഷം പറ്റിയ അബദ്ധം തുറന്നുപറഞ്ഞ് തെറ്റുതിരുത്തുകയാണ് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തളിപ്പറമ്പില്‍ എംവി ഗോവിന്ദന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പറ്റിയ അബദ്ധം പ്രതിപക്ഷ നേതാവ് തുറന്നുപറയാന്‍ തയ്യാറാവണമെന്നും ഇത്തരം കുതന്ത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ കുതന്ത്രങ്ങൾ അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല എന്നാണ് അവർ തന്നെ തെളിയിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് രാജ്യം കാണുന്നതെന്നും അതുകൊണ്ടുതന്നെ ദേശീയ പ്രാധാന്യം കൂടി തെരഞ്ഞെടുപ്പിന് കൈവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയെ തകർക്കാനുള്ള വലിയ ശ്രമം നടക്കുന്നു കേന്ദ്രസർക്കാർ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ആഗോളവൽക്കരണ നയങ്ങൾ കേന്ദ്രസർക്കാർ വളരെ വാശിയോടെ നടപ്പാക്കുകയാണെന്നും ഇത്‌ രാജ്യമൊട്ടുക്ക് വലിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിയൊരുക്കിെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മാത്രമാണ് ആഗോളവൽക്കരണ ഉദാരവത്കരണ നയങ്ങൾക്കെതിരെ ബദൽ നയവുമായി രംഗത്തുവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News