കളമശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ച്‌ എൽഡിഎഫ്


കളമശ്ശേരി മണ്ഡലത്തിന്റെ ഭാവിവികസന വഴികള്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും കര്‍മപദ്ധതികളും പ്രതിഫലിക്കുന്ന കളമശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടന പത്രിക എല്‍ഡിഎഫ് അവതരിപ്പിച്ചു. ഇന്നലെ (മാര്‍ച്ച് 29) ഉച്ചയ്ക്ക് ഒരു മണിക്ക് കളമശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി, ടിസിസി എംഡി, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ഡോ. എം.പി സുകുമാരന്‍ നായര്‍ക്ക് പത്രികയുടെ ആദ്യ കോപ്പി നല്‍കി സ്ഥാനാര്‍ത്ഥി പി രാജീവ് പ്രകാശിപ്പിച്ചു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, സ്‌കില്‍ അപ്‌ഗ്രെഡേഷന്‍ വഴി 10,000 പേര്‍ക്കും കാര്‍ഷിക മേഖലയില്‍ 2000 പേര്‍ക്കുമുള്‍പ്പെടെ മൊത്തം 15,000 പേര്‍ക്ക് തൊഴില്‍, എച്ച്എംടി പുനരുദ്ധാരണമുള്‍പ്പെടെ വ്യവസായങ്ങളുടെ പ്രോത്സാഹനം, പാര്‍പ്പിടങ്ങളും സാമൂഹ്യസുരക്ഷയും ചെറുപ്പക്കാര്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന മാലിന്യ നിര്‍മാര്‍ജന പദ്ധതികളും വിഭാവനം ചെയ്യുന്ന ക്ലീന്‍ കളമശ്ശേരി, റോഡുകളും പാലങ്ങളും മറ്റുമുള്‍പ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പര്യടനങ്ങള്‍ക്കിടെ തിരിച്ചറിഞ്ഞ പ്രധാന പ്രശ്‌നമായ കുടിവെള്ള ലഭ്യതക്കുള്ള സമഗ്ര പദ്ധതികള്‍, സ്ത്രീസുരക്ഷയും ലിംഗനീതിയും ഉറപ്പാക്കല്‍, കളമശ്ശേരിയെ വിദ്യാഭ്യാസ ഹബ്ബായി വികസിപ്പിക്കല്‍, ആരോഗ്യരക്ഷാ പദ്ധതികള്‍, എച്ച്്എംടിക്കു സമീപത്തെ പ്രദേശം പ്രധാന പച്ചപ്പു കേന്ദ്രമാക്കുന്നതുള്‍പ്പെടെയുള്ള പത്തു പച്ചത്തുരുത്തുകളുണ്ടാക്കല്‍, പത്ത് കായിക കേന്ദ്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥാപിക്കുന്നതുള്‍പ്പെടെ കായിക, സാംസ്‌കാരിക മേഖലകളിലെ പദ്ധതികള്‍, പ്രതിഭാ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ എന്നിങ്ങനെ 12 കര്‍മപദ്ധതികളാണ് പ്രകടനപത്രികയില്‍ വിശദമാക്കുന്നത്.

പുതിയ കളമശ്ശേരിക്ക് വേണ്ടിയുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും സംസ്ഥാനതല എല്‍ഡിഎഫ് പ്രകടന പത്രികയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രകടനപത്രികയാണ് മണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്നതെന്നും പി. രാജീവ് പറഞ്ഞു. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അതിസൂക്ഷ്മമായി പഠിച്ച ശേഷമാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വ്യക്തമാണെന്നും ഇതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ തക്ക നേതൃശേഷിയുള്ള പി രാജീവിലൂടെ കളമശ്ശേരി പുതിയൊരു കുതിപ്പ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.പി സുകുമാരന്‍ നായര്‍ പത്രികയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി സംസാരിച്ച ഡോ. എം പി സുകുമാരന്‍ നായര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News