ആവേശമായി “കട്ടചുവപ്പ്” തെരഞ്ഞെടുപ്പ് ഗാനം

ആവേശമായി “കട്ടചുവപ്പ്”…. 2021 ഇലക്ഷന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കൂട്ടം സഖാക്കൾ ചേർന്ന് ഒരുക്കിയ വിപ്ലവഗാനം ആണ് കട്ടചുവപ്പ്.

2018 ഇറങ്ങിയ ആദ്യ ഗാനം ഉത്ഘടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. ബിനീഷ് തൂനേരി ആലപിച്ച “സഖാവെന്ന മന്ത്രം ” എന്ന് തുടങ്ങുന്ന ഗാനം സാമൂഹ്യ മാധ്യമങ്ങൾ അന്ന് തരംഗം ആയിരുന്നു.

ഇന്ന് മൂന്ന് വർഷങ്ങൾക്കിപ്പുറം രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോഴും സാധാരണ കേൾക്കുന്ന വിപ്ലവഗാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി” വയലാറിലെ “എന്ന ഗാനം ജനഹൃദയങ്ങൾ കീഴടക്കുന്നു.

രക്തസാക്ഷികൽ സ്വപ്നം കണ്ട നല്ലൊരു നാളെയിൽ തുടങ്ങി, ഇന്നിന്റെ പിണറായി ഭരണത്തിന്റെ വികസന കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത് വരുൺ രാഘവ് ആണ്.

മൂന്നോളം സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ച വരുൺ ഒഞ്ചിയം തട്ടോളിക്കര സ്വദേശിആണ്.. അജന്യ വടകര ആലപിച്ച ഗാനത്തിന് പ്രോഗ്രാം നിർവഹിച്ചത് സുവീഷ് വിശ്വ ആണ്.. എഡിറ്റിംഗ് ഷിബിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News