വി.കെ. പ്രശാന്തിന് മുന്‍ എംഎല്‍എയുടെ മരുമകളുടെ ‘റോഡ് റോളര്‍’

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന് മുന്‍ എംഎല്‍എയുടെ മരുമകളുടെ അപ്രതീക്ഷിത സമ്മാനം. റോഡ് റോളറിന്റെയും ജെസിബിയുടെയും ചെറുരൂപങ്ങള്‍ നല്‍കിയാണ് മാവേലിക്കര മുന്‍ എംഎല്‍എയുടെ മരുമകളും അദ്ധ്യാപികയുമായ രാധ ടീച്ചറുടെ നേതൃത്വത്തിലുള്ള വനിതാ സംഘം സ്വീകരിച്ചത്.

പ്രശസ്ത മൃദംഗ വിദ്വാന്‍ മാവേലിക്കര ശങ്കരന്‍കുട്ടി നായരുടെ മകളുമാണ് രാധ. ദേവസ്വം ബോര്‍ഡിനടുത്തുള്ള പണ്ഡിറ്റ് കോളനിയില്‍ താമസിക്കുന്ന രാധടീച്ചറും ഒപ്പമുള്ള വനിതകളും ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയാണ് അപൂര്‍വ സമ്മാനം നല്‍കിയത്.

എംഎല്‍എയായ ശേഷമുള്ള ചെറിയ കാലയളവില്‍ മണ്ഡലത്തിലെ റോഡുകള്‍ നവീകരിച്ചതും പുനഃരുദ്ധരിച്ചതും അതി വേഗതയിലായിരുന്നു. പണ്ഡിറ്റ് കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളും പൂര്‍ണമായും നവീകരിച്ചു. സമയ ബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് റോഡ് റോളറിന്റെയും ജെസിബിയുടെയും മാതൃക സമ്മാനമായി നല്‍കിയത്.

സ്വീകരണത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാറും പങ്കെടുത്തു. മണ്ഡലത്തില്‍ ചില റോഡുകളുടെ പണികള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയാണ് വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതിനു പിന്നില്ലെന്നും വി.കെ. പ്രശാന്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News