പുരുഷന്‍ ചെയ്യുന്നതെന്തും ചെയ്യാന്‍ സ്ത്രീ പ്രാപ്തയാണ് ശ്രീജ അതിനൊരുദാഹരണമാണ്; കെകെ ശൈലജ ടീച്ചര്‍

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പന്നിയോട്ടെ കള്ളുചെത്ത് തൊഴിലാളിയായ ശ്രീജയെ കണ്ടസന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.

പുരുഷന് ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യാന്‍ സ്ത്രീയും പ്രാപ്തയാണെന്ന് തെളിയിച്ച സ്ത്രീയാണ് പന്നിയോട് കോളനിയിലെ കള്ള് ചെത്ത് തൊഴിലാളിയായ ശ്രീജയെന്ന് കെകെ ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കള്ള് ചെത്ത് തൊഴിലാളിയായ ഭര്‍ത്താവിന് അപകടം സംഭവിച്ചതോടെയാണ് ശ്രീജ കള്ള് ചെത്ത് തൊഴിലായി സ്വീകരിച്ചത്. ശ്രീജയുടെ ജീവിതവും തൊഴിലും പ്രതിപാദിച്ചുകൊണ്ടുള്ള കൈരളി ന്യൂസ് കേരള എക്‌സ്പ്രസിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു

കെകെ ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

മണ്ഡലത്തിലെ പന്നിയോട് കോളനി സന്ദർശനത്തിനിടയിലാണ് ശ്രീജയെ കാണാനിടയായത്. ശ്രീജ ഒരു കള്ളുചെത്തു തൊഴിലാളിയാണ്. പുരുഷനു…

Posted by K K Shailaja Teacher on Monday, 29 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News