സ്ത്രീകള്‍ വിദഗ്ദമായി ചെയ്യുന്ന ആയിരക്കണക്കിന് ജോലികളില്‍ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പ് ജോലി; കെ സുധാകരനെതിരെ ശാരദക്കുട്ടി

കെ സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി ശാരദക്കുട്ടി. സ്ത്രീകള്‍ പുരുഷനോളം യോഗ്യതയുള്ളവരല്ലെന്നും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് സ്ത്രീകള്‍ അനുയോജ്യരല്ലെന്നും സ്ത്രീകളെ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിക്കാന്‍ പാടില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

ഇജ്ജാതി മനുഷ്യന്‍മാരൊക്കെ ഈ നാട്ടില്‍ത്തന്നെ ഇപ്പോഴും ഇറങ്ങി നടക്കുന്നത് നാട്ടിലെ സ്ത്രീകളുടെ സുജന മര്യാദ കൊണ്ടാണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

സ്ത്രീകള്‍ വിദഗ്ദ്ധമായി ചെയ്യുന്ന ആയിരക്കണക്കിന് പണികളില്‍ ഒന്നു മാത്രമാണ് തിരഞ്ഞെടുപ്പു ജോലി. ചിട്ടയായി പഠിച്ച് പണിയെടുക്കാന്‍ മനസ്സുള്ളവര്‍ക്ക് ഇതത്ര വല്യ കാര്യമൊന്നുമല്ല.

നിത്യാഭ്യാസി ആനയെയും എടുക്കും എന്നിങ്ങേര്‍ക്ക് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണമെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഇജ്ജാതി മനുഷ്യൻമാരൊക്കെ ഈ നാട്ടിൽത്തന്നെ ഇപ്പോഴും ഇറങ്ങി നടക്കുന്നത് നാട്ടിലെ സ്ത്രീകളുടെ സുജന മര്യാദ കൊണ്ടാണെന്ന്…

Posted by Saradakutty Bharathikutty on Monday, 29 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News