പിഎസ്‌സി ലാസ്റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ ; ആകെ നിയമനം 14,996 ; ആഹ്ളാദത്തിൽ ഉദ്യോഗാർഥികൾ

പിഎസ്‌സി ലാസ്റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ റാങ്ക്‌ പട്ടികയിൽ 573 പേർക്കുകൂടി നിയമനം ലഭിച്ചതോടെ ആകെ നിയമനം ലഭിച്ചവർ 14,996 ആയി. 2015ൽ നിലവിൽ വന്ന പട്ടികയിൽനിന്ന്‌ 8668 പേർക്കും 2017ലേതിൽനിന്ന്‌ 6217 പേർക്കുമാണ്‌ എൽഡിഎഫ്‌ സർക്കാർ നിയമനം നൽകിയത്‌. 2021 ജൂൺ 30ന്‌ അവസാനിക്കേണ്ടിയിരുന്ന റാങ്ക്‌ പട്ടികയുടെ കാലാവധി 2021 ആഗസ്ത്‌ നാലുവരെ നീട്ടിയിരുന്നു. അതിനാൽ കൂടുതൽ പേർക്ക്‌ നിയമനത്തിന്‌ അവസരമായി.

ഈ റാങ്ക്‌ പട്ടികയിൽനിന്ന്‌ വേണ്ടത്ര നിയമനം നടക്കുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു റാങ്ക്‌ ഹോൾഡർമാർ സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തിയത്‌. വിദ്യാഭ്യാസ യോഗ്യതയിൽ വരുത്തിയ ഭേദഗതിയും സെക്രട്ടറിയറ്റ്‌, പിഎസ്‌സി, ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ വകുപ്പ്‌ തുടങ്ങിയ വകുപ്പുകളിലെ ഒഴിവുകൾ സെക്രട്ടറിയറ്റ്‌ സബോർഡിനേറ്റ്‌ സർവീസിൽ ഉൾപ്പെടുത്തി പ്രത്യേക വിജ്ഞാപനം ഇറക്കിയതുമാണ് ഇതിനു കാരണമായത്.

ആഹ്ളാദത്തിൽ ഉദ്യോഗാർഥികൾ
പിഎസ്‌സിയുടെ 2018 ലെ റാങ്ക്‌ പട്ടികയിൽനിന്ന്‌ കൂടുതൽ പേർക്ക്‌ നിയമനം നൽകുമെന്ന സർക്കാരിന്റെ ഉറപ്പ്‌ യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ്‌ ഉദ്യോഗാർഥികൾ. കോവിഡിനും തെരഞ്ഞെടുപ്പ്‌ തിരക്കുകൾക്കുമിടെ രണ്ടു മാസംകൊണ്ട് 573 പേർക്കാണ്‌ നിയമനം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News