തമിഴകം മാറ്റത്തിനായി 
വോട്ട്‌ ചെയ്യും: ഡി രാജ

കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെതിരായ ജനങ്ങളുടെ വിലയിരുത്തൽ തമിഴ്‌നാട്‌ ഉൾപ്പെടെ നാല്‌ സംസ്ഥാനത്തും പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ഭരണമാറ്റം യാഥാർഥ്യമാക്കാൻ തമിഴകം തീരുമാനിച്ചുകഴിഞ്ഞെന്നും രാജ മാധ്യമങ്ങളോട്‌ പറഞ്ഞു.

‌പ്രതിരോധമേഖലയിലെ 74 ശതമാനം ഓഹരി വിലപനയടക്കം പൊതുമേഖലയെയാകെ സ്വകാര്യ കുത്തകകൾക്ക്‌ തീറെഴുതുകയാണ്‌ നരേന്ദ്ര മോഡി. കരിനിയമങ്ങൾ ഉപയോഗിച്ച്‌ എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കി ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുന്നു– രാജ പറഞ്ഞു.

ബിജെപിയുടെ വർഗീയ അജൻഡയ്‌ക്ക്‌ അടിയറ പറഞ്ഞ എഐഎഡിഎംകെ ജനങ്ങളെ പറ്റിക്കാൻ പഴയ എഐഎഡിഎംകെയുടെ മുഖാവരണം അണിഞ്ഞിരിക്കുകയാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി ആരോപിച്ചു. ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിനൊപ്പം സേലത്ത്‌ തെരഞ്ഞെടുപ്പുപ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അശ്ലീല പരാമർശം നടത്തിയന്ന്‌ ആരോപിക്കപ്പെട്ട ഡിഎംകെ എംപി എ രാജ അദ്ദേഹത്തോട്‌ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന്‌ രാജ പറഞ്ഞു. പ്രചാരണയോഗങ്ങളിൽ നേതാക്കൾ ഉൾപ്പെടെയുള്ള പാർടി പ്രവർത്തകർ സഭ്യത ലംഘിക്കരുതെന്ന്‌ സ്‌റ്റാലിൻ പ്രതികരിച്ചിരുന്നു. രാജയുടെ പേര്‌ പറയാതെയായിരുന്നു വിമർശം. എന്നാൽ, വികാരമിളക്കുന്ന തരത്തിലാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. തന്റെ അമ്മയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ രാജയെ ദൈവം ശിക്ഷിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News