നന്ദി​ഗ്രാമിലെ 
ചതി പുറത്തായി ; ഗൂഢാലോചന വെളിപ്പെടുത്തി മമതയും സുവേന്ദുവും

ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ മമത ബാനർജി സൃഷ്ടിച്ച നന്ദിഗ്രാം കലാപത്തിന്റെ ഗൂഢാലോചനയുടെ ചുരുളുകൾ അഴിയുന്നു. 14 വർഷങ്ങൾക്കു മുമ്പ് 2007 മാർച്ചില്‍ അരങ്ങേറിയ കലാപം ആസൂത്രണം ചെയ്തവരാണ് ഇപ്പോള്‍ എതിര്‍ചേരിയിലായപ്പോള്‍ പിന്നാമ്പുറക്കഥ വിളിച്ചുപറയുന്നത്. ഇടതുമുന്നണി സര്‍ക്കാരിനെതിരായ തൃണമൂലിന്റെ വന്‍ ​ഗൂഢാലോചനയാണ് നന്ദി​ഗ്രാമില്‍ നടപ്പാക്കിയതെന്ന് ഇതോടെ വെളിപ്പെട്ടു.

ദേശീയബന്ധം ഉപയോഗിച്ച് മമതയാണ് കലാപത്തിന് പദ്ധതിയിട്ടതെന്നും പൊലീസ് വെടിവയ്‌പില്‍ അല്ല എല്ലാവരും കൊല്ലപ്പെട്ടതെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരനും അക്കാലത്ത് മമതയുടെ അടുത്ത അനുയായികളുമായ സുവേന്ദു അധികാരിയും പിതാവ് ശിശിർ അധികാരി എംപിയും വെളിപ്പെടുത്തി. കലാപത്തിനും ഗൂഢാലോചനയ്ക്കും സഹായം ചെയ്യുകയും വെടിവയ്‌പിന് ഉത്തരവിടുകയും ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥനെ മമത മുഖ്യമന്ത്രിയായശേഷം ഉന്നത സ്ഥാനത്ത് നിയോഗിച്ചു. കലാപത്തിനായി വന്‍തോതില്‍ പണവും ആയുധവും പുറത്തുനിന്നെത്തി. മമതയുടെ നിർദേശ പ്രകാരമാണ് എല്ലാം നടന്നത്. പത്തു വർഷത്തോളം മമത മുഖ്യമന്ത്രിയായിട്ടും കലാപത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. സുവേന്ദു പറയുന്നു.

കലാപത്തിന് പ്രേരിപ്പിച്ചതും ആളെ സംഘടിപ്പിച്ചതും സുവേന്ദുവാണെന്നും ആൾക്കൂട്ടത്തിലേക്ക് പൊലീസ് വേഷത്തില്‍ ആളെ കടത്തി വെടിവയ്‌പ്‌ നടത്തിയെന്നും മമത പറഞ്ഞു. നന്ദിഗ്രാം ഉൾപ്പെടുന്ന കിഴക്കൻ മെദിനിപ്പൂര്‍ അടക്കി വാണിരുന്നത് അധികാരി കുടുംബമാണ്. അവരുടെ അനുവാദം ഇല്ലാതെ തനിക്കു പോലും ഇങ്ങോട്ട് വരാൻ കഴിയുമായിരുന്നില്ല എന്നും മമത പറയുന്നു.
തൃണമൂല്‍വിട്ട് ബിജെപിയില്‍ ചേക്കേറിയ സുവേന്ദു നന്ദി​ഗ്രാമില്‍ മമതയുടെ എതിര്‍സ്ഥാനാര്‍ഥിയാണ്. പ്രചാരണവേളയിലാണ് കലാപത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഇരുപക്ഷവും വിളിച്ചുപറയുന്നത്.

കലാപത്തിന്റെ ഭാ​ഗമായി എട്ടുപേര്‍ പൊലീസ് വെടിയേറ്റും ആറുപേർ ബോംബേറിലും അമ്പേറ്റുമാണ് മരിച്ചത്. സംഭവത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് അന്ന് മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യയും സിപിഐ എമ്മും ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ അന്വഷണത്തിലും വെടിവയ്‌പില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടില്ല. കലാപത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ എടുത്ത നടപടി മമത അധികാരത്തിലേറിയപ്പോള്‍ പിന്‍വലിച്ചു. നന്ദി​ഗ്രാമില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖര്‍ജിയാണ് സിപിഐ എം സ്ഥാനാര്‍ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News