അനുഗ്രഹീതന്‍ ആന്റണി റിലീസ് തീയതി പുറത്തുവിട്ടു

സണ്ണി വെയ്ന്‍ നായകനായി എത്തുന്ന അനുഗ്രഹീതന്‍ ആന്റണി ഏപ്രില്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രം പ്രിന്‍സ് ജോയിയാണ് സംവിധാനം ചെയ്യുന്നത്.

വിജയ് സേതുപതി ചിത്രം 96 ലൂടെ സുപരിചിതയായ ഗൗരി കിഷനാണ് സണ്ണി വെട്ടിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജിഷ്ണു എസ രമേശിന്റെയും അശ്വിന്‍ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സണ്ണി വെയ്ന്‍ ഗൗരി എന്നിവര്‍ക്കൊപ്പം സിദ്ധിഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വ്വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. സെല്‍വ കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ടും നിര്‍വ്വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here