മുഖ്യമന്ത്രി ഇന്ന്‌ കാസർകോട്‌ 
ജില്ലയിൽ

എൽഡിഎഫ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ജില്ലയിലെത്തും. സ്വന്തം മണ്ഡലമായ ധർമടത്ത്‌ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയ മുഖ്യമന്ത്രി, മിക്ക ജില്ലകളിലും എൽഡിഎഫ്‌ അനുകൂല തരംഗം സൃഷ്ടിച്ചാണ്‌ കാസർകോട്‌ എത്തുന്നത്‌. അഭൂതപൂർവമായ ജനമാണ്‌ എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയെ വരവേറ്റത്‌. തുടർഭരണം വേണമെന്ന ജനാഭിലാഷത്തിന്റെ പ്രഖ്യാപനമായി മാറുകയാണ്‌ ഓരോ തെരഞ്ഞെടുപ്പ്‌ റാലിയും.

ജില്ലയിൽ നാല്‌ പരിപാടികളിൽ മുഖ്യമന്ത്രി‌ പങ്കെടുക്കും.‌ രാവിലെ പത്തിന്‌ മൊഗ്രാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനം, പകൽ 11.30ന്‌ പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മെതാനം, 2.30ന്‌ കാഞ്ഞങ്ങാട്‌ ടൗൺഹാൾ പരിസരം, വൈകിട്ട്‌ നാലിന്‌ തൃക്കരിപ്പൂർ റെയിൽവെ സ്‌റ്റേഷൻ പരിസരത്തുള്ള മൈതാനം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിക്കും. വൈകിട്ട്‌ പയ്യന്നൂരിലെ ‌പൊതുയോഗത്തിലും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News