6 കോടിയുടെ ലംബോർഗിനി സ്വന്തമാക്കി ‘പ്രഭാസ്

‘ബാഹുബലി’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഗ്ലോബ്ബൽ താരമായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ. പ്രഭാസിന്റെ പുതിയ കാറാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 6 കോടിയുടെ പുതിയ ലംബോര്‍ഗിനി സ്വന്തമാക്കിയിരിക്കുകയാണ് പ്രഭാസ്.

ലംബോര്‍ഗിനിയുടെ സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന അവന്റെഡോര്‍ എസ് റോഡ്സ്റ്ററാണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്. ലംബോര്‍ഗിനി കാറുകൾക്കിടയിൽ ഏറ്റവും മികച്ചതും ഏറ്റവും വിലയുള്ളതുമായ സ്‌പോര്‍ട്‌സ് കാറുകളിലൊന്നാണിത്.

പ്രഭാസിന്റെ അച്ഛൻ സൂര്യ നാരായണ രാജുവിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് താരം ഈ പുതിയ കാർ വാങ്ങിയതെന്നും റിപ്പോർട്ടുുകളുണ്ട്. ഓറഞ്ച് നിറത്തിലുള്ള ഈ കാറിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു.

6.5 ലീറ്റര്‍ വി12 എന്‍ജിനാണ് ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്സ്റ്ററില്‍ ഉള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ സൂപ്പര്‍ കാറിന്റെ പരമാവധി വേഗം 350 കിലോമീറ്ററാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News