ഏപ്രില്‍ മാസത്തിലെ വിഷു, ഈസ്‌റ്റർ ഭക്ഷ്യക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഇന്ന് ആരംഭിക്കും; ഉപ്പ്​ മുതല്‍ സോപ്പ്​ വരെ 14 വിഭവങ്ങൾ.സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിൽ നിന്നും സൗജന്യകിറ്റ് ലഭിക്കുമെന്ന ഭക്ഷ്യവകുപ്പ് അറിയിച്ചു.കാർഡുടമകൾക്ക്‌ സൗജന്യമായി ഭക്ഷ്യധാന്യ കിറ്റു നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത്‌ 4183 കോടി രൂപ.

ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും ഇന്ന് മുതൽ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിർദ്ദേശം നൽകി. കിറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി.

രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകും. കിറ്റുകൾ വിതരണത്തിനായി റേഷൻ കടകളിലെത്തിച്ചു.

സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തിരുന്നു. മുൻഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാം. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹർജി കേട്ടത്.

ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍

1. പഞ്ചസാര -ഒരു കിലോഗ്രാം
2. കടല -500 ഗ്രാം
3. ചെറുപയര്‍ -500 ഗ്രാം
4. ഉഴുന്ന് -500 ഗ്രാം
5. തുവരപ്പരിപ്പ് -250 ഗ്രാം
6. വെളിച്ചെണ്ണ -അര ലിറ്റര്‍
7. തേയില -100 ഗ്രാം
8. മുളകുപൊടി -100 ഗ്രാം
9. ആട്ട -ഒരു കിലോ
10. മല്ലിപ്പൊടി -100 ഗ്രാം
11.മഞ്ഞള്‍പൊടി -100 ഗ്രാം
12. സോപ്പ് -രണ്ടെണ്ണം
13. ഉപ്പ് -ഒരു കിലോഗ്രാം
14. കടുക് / ഉലുവ -100 ഗ്രാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here