കര്‍ഷകര്‍ക്കുള്ള സഹായം തിരിച്ചുപിടിക്കുന്ന നടപടി: കേന്ദ്രം കര്‍ഷകരെയും സാധാരണക്കാരെയും കബളിപ്പിക്കുന്നു: കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍

രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിവ‍ഴി കേന്ദ്രം നല്‍കിയ ആറായിരം രൂപ തിരിച്ചുപിടിക്കാനുള്ള നീക്കം കര്‍ഷക വിരുദ്ധമാണെന്നും കേന്ദ്രം ക്ഷേമപദ്ധതികളുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍.

സംസ്ഥാനത്തിന് ഇതില്‍ പ്രത്യേക അധികാരം ഒന്നും തന്നെയില്ലെന്നും കേന്ദ്രമാണ് പിഎം കിസാന്‍ സമ്മാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

കൊട്ടിഘോഷിച്ച് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച ശേഷം നല്‍കിയ തുക തിരിച്ചുപിടിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് കേന്ദ്രത്തിനെന്നും പ്രളയം ഉള്‍പ്പെടെ സംസ്ഥാനം നേരിട്ട ദുരിതകാലത്ത് പോലും നല്‍കിയ സേവനങ്ങള്‍ക്ക് തുക ചോദിച്ചവരാണ് കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രം കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് കിസാന്‍സമ്മാന്‍ പദ്ധതി. മാസം 2000 രൂപ വച്ച് 6000 രൂപ കൈപ്പറ്റിയവര്‍ക്കാണ് തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News