സംഘപരിവാറിന്‍റെ അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യും; പ്രതിപക്ഷം ആര്‍എസ്എസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയക്കുന്നു: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ 14 ജില്ലകളിലും ജനങ്ങള്‍ വലിയ പ്രതീക്ഷയിവും ആവേശത്തിലുമാണെന്നാണ് മനസിലാവുന്നത്. എല്‍ഡിഎഫിന് അനുകൂലമായ വലിയ ജനവികാരം സംസ്ഥാനത്ത് വ്യക്തമാണെന്നും ക‍ഴിഞ്ഞത‍വണത്തെക്കാള്‍ വലിയ വിജയം എല്‍ഡിഎഫ് നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ വിഭാഗങ്ങളിലും എല്‍ഡിഎഫിന് വന്‍ സ്വീകാര്യതയാണ് അഞ്ചുവര്‍ഷം മുമ്പ് ബിജെപി സംസ്ഥാനത്ത് ആരംഭിച്ച അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യുമെന്നും സംസ്ഥാനം വികസനകാര്യങ്ങളില്‍ ഏറെ മുന്നേറിയെങ്കിലും പ്രതിപക്ഷവും ചിലമാധ്യമങ്ങളും വികസനകാര്യം ചര്‍ച്ചചെയ്യാന്‍ മടികാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തെ മറച്ചുവച്ച് വിവാദങ്ങളുടെ ഉല്‍പാദകരായി പ്രതിപക്ഷം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതംഅടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ആരുപറഞ്ഞാലും കേരളത്തില്‍ പൗരത്വ ഭേതഗതിനിയമം നടപ്പിലാക്കില്ലെന്നും. ജനങ്ങളുടെ ദുരിതം ഏറ്റെടുക്കാന്‍ തയ്യാറാവാതെ കേന്ദ്രം ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും

യുപിയില്‍ ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ കേന്ദ്രമന്ത്രി ന്യായീകരിക്കുകയാണെന്നും സംഘപരിവാര്‍ രാജ്യത്താകെ അക്രമ സ്വഭാവം തുടരുകയാണെന്നും ജനാധിപത്യവാദികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ബിജെപി ഭരണത്തില്‍ രക്ഷയില്ലെന്നും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ആര്‍എസ്എസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News