ചിരിയും ചിന്തയും പടർത്തി ജനമനസ്സിലേക്ക്


ചിരിയും ചിന്തയും സദസ്സിലേക്ക് പടരുന്ന മൂർച്ചയുള്ള വാക്കുകൾ. ഇംഗ്ലീഷിനൊപ്പം ഇടയ്‌ക്കിടെ മലയാളവും നിറയും. തനത് ശൈലിയിൽ ജനഹൃദയങ്ങളെ ആകർഷിച്ച്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ ജില്ലയിലെ പര്യടനം. സ്ത്രീകളും കുട്ടികളുമടങ്ങിയ വൻ ജനാവലിയാണ് എല്ലാ കേന്ദ്രങ്ങളിലും അവരെ എതിരേറ്റത്.

ബാന്റ്‌ വാദ്യത്തിന്റെയും പടക്കത്തിന്റെ ശബ്ദഘോഷത്തോടെ അവരെ വരവേറ്റു‌. നീലേശ്വരം പാലാത്തടത്തായിരുന്നു തുടക്കം. തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം രാജഗോപാലന്റെ പര്യടനത്തിന്റെ ഭാഗമായുള്ള കേന്ദ്രത്തിലായിരുന്നു സ്വീകരണമൊരുക്കിയത്‌. ‘‘എന്റെ അമ്മ മലയാളിയാണ്‌. പക്ഷെ എനിക്ക്‌ മലയാളം അറിയില്ല’’ എന്ന ആമുഖത്തോടെയാണ്‌ തുടക്കം. ഗൗരവമേറിയ വിഷയവും നർമത്തിൽ പൊതിഞ്ഞുള്ള‌ അവതരണം. കേന്ദ്രത്തിലെ ബിജെപി സർക്കാറിനെ തുറന്നുകാട്ടിയും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ വികസന മുന്നേറ്റം എടുത്തുപറഞ്ഞമുള്ള പ്രസംഗം. യോഗിയും മോഡിയും അമിത്‌ഷായും ഒക്കെ ഉത്തർപ്രദേശിനെ‌ മാതൃകാ സംസ്ഥാനമാണെന്നാണ്‌ പറയുന്നത്‌. എന്നാൽ ഉത്തർപ്രദേശുകാരിയായ എന്നിക്കറിയാം അവിടത്തെ അവസ്ഥ എന്താണെന്ന്‌. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും ഉത്തർപ്രദേശിന്റെ ശോചനീയാവസ്ഥയും അവർ വരച്ചുകാട്ടി. പ്രസംഗത്തിൽ ഇടയ്‌ക്കിടെ മലയാളവും കടന്നുവരും. പറഞ്ഞ കാര്യങ്ങൾ പരിഭാഷകൻ വിട്ടുപോയാൽ അത്‌ ഓർമപ്പെടുത്തും. ‘‘ഉറപ്പാണ് കേരളം, ഉറപ്പാണ്‌ എൽഡിഎഫ്‌ എന്ന മുദ്രാവാക്യം ഉച്ചത്തിൽ ചൊല്ലുകയും അത്‌ സദസ്സിനെകൊണ്ട്‌ ഏറ്റുചൊല്ലിക്കുകയും ചെയ്‌താണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌.

മാലക്കല്ല്‌, മടിക്കൈ അമ്പലത്തുകര, കാഞ്ഞിരപ്പൊയിൽ എന്നിവിടങ്ങളിലും സുഭാഷിണി അലിക്ക്‌ ആവേശം നിറഞ്ഞ സ്വീകരണം ലഭിച്ചു. വൈകിട്ട്‌ കയ്യൂർ രക്തസാക്ഷി ദിനാചരണ പരിപാടിയിലും അവർ പങ്കെടുത്തു. ഡോ. സിദ്ധാർഥ്‌ പ്രസംഗം പരിഭാഷപ്പെടുത്തി.

പാലത്തടത്ത്‌ പി മനോഹരൻ അധ്യക്ഷനായി. സ്ഥാനാർഥി എം രാജഗോപാലൻ, എം വി ബാലകൃഷ്ണൻ, പി ബേബി, എം രാജൻ, എ അമ്പൂഞ്ഞി, പി വിജയകുമാർ, പി പി മുഹമ്മദ് റാഫി, വൈശാഖ്, ടി വി ശാന്ത എന്നിവർ സംസാരിച്ചു. കെ വി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.

മാലക്കല്ലിൽ എം എം മജീദ് അധ്യക്ഷനായി. എൽഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർഥി ഇ ചന്ദ്രശേഖരൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, വി കെ രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി ബേബി, എം വി കൃഷ്ണൻ, കെ വി കൃഷ്ണൻ, എം രാജൻ, എച്ച് ലക്ഷ്മണഭട്ട്, ടോമി വാഴപ്പള്ളി, കെ എസ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

അമ്പലത്തുകരയിൽ എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കരുണാകരൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബങ്കളം കുഞ്ഞികൃഷ്ണൻ, സി പ്രഭാകരൻ, കെ വി കുമാരൻ, മടത്തിനാട്ട്‌ നാട്ടുരാജൻ, പി ബേബി എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതം പറഞ്ഞു.

കാഞ്ഞിരപ്പൊയിലിൽ പി നാരായണൻ അധ്യക്ഷനായി. സത്യൻ മൊകേരി, വി കെ രാജൻ, സി പ്രഭാകരൻ, എം രാജൻ, എ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി ആർ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News