കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തുന്ന കര്‍സേവയ്ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റേത്: മുഖ്യമന്ത്രി

അഞ്ചുവര്‍ഷത്തിന് മുന്നെ ഉണ്ടായ കേരളമാണോ ഇപ്പോള്‍ ഉള്ളതെതെന്ന് യുഡിഎഫും ബിജെപിയും പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്‍റെ സ്വാദ് നാട്ടിലെ എല്ലാ ജനങ്ങളും അറിയുന്നുണ്ട് ഏത് പാവപ്പെട്ട കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യസം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങള്‍ പൂട്ടിപ്പോകണമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തിയാല്‍ തടയുമെന്നൊക്കെ പ്രഖ്യാപിച്ച് കണ്ടിരുന്നു പരീക്ഷകള്‍ നടത്തുന്നത് ഭ്രാന്താണെന്നും ഇത്തരക്കാര്‍ പറഞ്ഞുകേട്ടു എന്നിട്ടെന്തായി കേരളത്തില്‍ പീക്ഷ നടന്നില്ലെ ഈ കുട്ടികളോട് കേന്ദ്രത്തിന് എന്ത് പ്രതിബദ്ധതയാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

എല്ലാം ജനങ്ങളുടെ മനസിലുണ്ടാവുമെന്നും എത്ര നുണകള്‍ പ്രചരിപ്പിച്ചാലും കാര്യമില്ലെന്നും നിങ്ങള്‍ക്കുള്ള മറുപടി ജനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിറ്റും പെന്‍ഷനുമെല്ലാം ജനങ്ങളുടെ അവകാശമാണ് അത് ലഭ്യമാക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇതൊന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന കര്‍സേവയ്ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ കേരളത്തില്‍ ബിജെപി കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടെന്നും എന്നാല്‍ അതിനെയെല്ലാം മറികടക്കുന്ന തരത്തിലാണ് കേരളത്തില്‍ ജനങ്ങളുടെ എല്‍ഡിഎഫ് അനുകൂല വികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനഹിതം അട്ടിമറിക്കാൻ അക്രമങ്ങളും അപവാദ പ്രചാരണങ്ങളും നടത്തുന്നു,

ഒരു മാധ്യമം അന്തംവിട്ട കളി നടത്തുന്നു, പലതരം കുതന്ത്രങ്ങൾ നടത്തുന്നു. അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നും ഇത്തരം പല നീക്കങ്ങളും ഉണ്ടായേക്കാം എന്നാല്‍ ഇത്തരം പ്രകോപനങ്ങളിൽ വീണ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിഹത്യനടത്തിയാലൊന്നും പൊതുവികാരം അട്ടിമറിക്കാന്‍ ക‍ഴിയില്ലെന്നും ലോകോത്തരനിലവാരത്തിലുള്ള നവകേരളം സൃഷ്ടിക്കുമെന്നും എല്‍ഡിഎഫിന്‍റെ ജനകീയ അടിത്തറ വന്‍ തോതില്‍ വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെൻസസ് നിലപാട് നേരത്തെതന്നെ പറഞ്ഞിട്ടുണ്ടെന്നും പൗരത്വ നിയമം ആര് പറഞ്ഞാലും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും സ്വര്‍ക്കടത്ത് അന്വേഷണം ബിജെപയിലേക്ക് എത്തിയപ്പോ‍ഴും പിന്നെ പുരോഗതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News