ഡൽഹിയിൽ വേനൽ ചൂട് വർദ്ധിക്കുന്നു

ഡൽഹിയിൽ വേനൽ ചൂട് വർദ്ധിക്കുന്നു. തിങ്കളാഴ്ച 40.1 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 76 വർഷത്തിനിടെ ആദ്യമായാണ് ഡൽഹിയിൽ ഇത്രയും താപനില രേഖപ്പെടുത്തുന്നത്.

സാധാരണ താപനിലയെക്കാൾ എട്ട് മടങ്ങ് അധികമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തലവൻ കുൽദീപ് ശ്രീവാസ്ത പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷം ഡൽഹിയിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ഇന്നാണ്. 1945 മാർച്ച് 31 നാണ് സമാന രീതിയിൽ ചൂട് രേഖപ്പെടുത്തിയത്. 40.5 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു അന്ന് രേഖപ്പെടുത്തിയതെന്നും ശ്രീവാസ്ത പറഞ്ഞു.

20.6 ആയിരുന്നു തിങ്കളാഴ്ചത്തെ കുറഞ്ഞ താപനില. സാധാരണയിൽ നിന്നും മൂന്ന് മടങ്ങ് അധികമാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News