സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിക്കെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ റിട്ട് ഹർജി കോടതി തള്ളി

സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിക്കെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ റിട്ട് ഹർജി കോടതി തള്ളി.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സക്കുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ് പദ്ധതി. ഇതിനായി സര്‍ക്കാര്‍ ആദ്യം റിലയന്‍സിനെ തെരഞ്ഞെടുത്തിരുന്നുവെങ്കിലും സമയ ബന്ധിതമായി പദ്ധതി നടപ്പിലാക്കുന്നതില്‍ റിലയന്‍സ് വീ‍ഴ്ചവരുത്തിയതോടെയാണ് സര്‍ക്കാര്‍ റിലയന്‍സിനെ ഒ‍ഴിവാക്കിയത്.

ഇതിനെതിരെ റിലയന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പദ്ധിയെ കുറിച്ച് തീരുമാനം എടുക്കുന്നത് സര്‍ക്കാരാണെന്നും പദ്ധതി പൊതുതാല്‍പര്യം സംരക്ഷിക്കാനുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി നടപ്പാക്കുന്നത് വൈകിക്കാനാവില്ലെന്നും റിലയന്‍സിന്‍റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News