പ്രധാൻ മന്ത്രി ആവാസ് യോജന: 2020-21വർഷത്തിൽ 6 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ ക‍ഴിയാതെ കേന്ദ്രം

പ്രധാൻ മന്ത്രി ആവാസ് യോജനയിൽ 2020-21വർഷത്തിൽ 6 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വെച്ചത്. 2022 ഓടെ പൂർത്തീകരികുമെന്ന് വാഗ്ദാനം നൽകിയ 2.28 കോടി വീടുകളിൽ 55 ശതമാനം പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ബിജെപി ഭരിക്കുന്ന അസം, കർണാടക സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം ഒരു വീട് പോലും പൂർത്തീകരിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020ഓടെ 2.28 കോടി വീടുകൾ നിര്മിക്കുമെന്നായിരുന്നു മോദി സർക്കാരിന്റെ വാഗ്ദാനം.

എന്നാൽ 2021 ജനുവരി 28 വരെയുള്ള കണക്കുകൾ അനുസരിച്ചു വാഗ്ദാനം നൽകിയതിൽ 55 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ 85 ശക്തമാനം ഗുണഭോക്താക്കൾക്കും പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

2020-21വർഷത്തിൽ 6 ശതമാനത്തിൽ താഴെ വീടുകൾ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞതും. പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വെച്ചത്‌.

ബിജെപി ഭരിക്കുന്ന സംസ്ഥാങ്ങളായ കർണാടക, അസം, സംസ്ഥാനങ്ങളിൽ പദ്ധതി പ്രകാരം അനുവദിച്ച വീടുകളിൽ ഒരരെണ്ണം പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇവക്ക് പുറമെ കോണ്ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും 2020-21വർഷത്തിൽ ഒരു വീട് പോലും പൂർത്തീകരിച്ചിട്ടില്ല.63 ലക്ഷം വീടുകൾ അനുവദിക്കുക എന്നതായിരുന്നു മന്ത്രാലയത്തിന്റെ ലക്ഷ്യം.

34 ലക്ഷം മാത്രമാണ് യഥാർത്ഥത്തിൽ അനുമതി നൽകിയിട്ടുള്ളത്, 1.9 ലക്ഷം മാത്രമാണ് ജനുവരി അവസാനത്തോടെ പൂർത്തീകരിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News