രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കുന്നത് ഇടതുമുന്നണി മാത്രം: ബൃന്ദ കാരാട്ട്

രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കുന്നത് ഇടതുമുന്നണി മാത്രമാണെന്ന് ബൃന്ദ കാരാട്ട്.

ഗുരുവായൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന സുരേഷ് ഗോപി എം പിയുടെ നിലപാട് നാണക്കേടാണ്. യു ഡി എഫ് – എന്‍ ഡി എ കൂട്ടുകെട്ടാണ് മറ നീക്കി ഇതിലൂടെ പുറത്തുവരുന്നത്.

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മിക്കുന്നതിനുള്ള ഫാക്ടറിയുണ്ട്. ഇത് ചാര്‍ജ് ചെയ്യുന്നത് കെ സുരേന്ദ്രന്റെ വീട്ടില്‍ നിന്നാണെന്നും ബൃന്ദ കാരാട്ട് പരിഹസിച്ചു.

ഭക്ഷ്യക്കിറ്റ് വിതരണം തടയാന്‍ ശ്രമിച്ച രമേശ് ചെന്നിത്തലയ്ക്ക് മനുഷ്യത്വമില്ല. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം അപലപനീയമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ട്രെയ്ന്‍ യാത്രക്കിടെയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ അവരെ അക്രമിച്ചത്. അതിനെ കേന്ദ്ര മന്ത്രി പീയുഷ് ഘോയല്‍ ന്യായീകരിക്കുന്നു.

വിഷയത്തില്‍ പിണറായി വിജയനും ഇടതുപക്ഷവും പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എവിടെയാണ്? കേരളത്തിലും കോണ്‍ഗ്രസ് ബി ജെ പി ക്കെതിരെ ഒന്നും മിണ്ടുന്നില്ല. യുഡിഎഫിന്റെ 19 എം പിമാര്‍ എന്താണ് ചെയ്യുന്നതെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here