പക്വതയുള്ള പരാമര്‍ശങ്ങളാണ് മോഡിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്; സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ വാക്കുകളല്ല: എ വിജയരാഘവന്‍

പ്രധാനമന്ത്രിയെന്ന നിലയില്‍ പക്വതയുള്ള പരാമര്‍ശങ്ങളാണ് നരേന്ദ്ര മോഡിയില്‍ നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അല്ലാതെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ വാക്കുകളല്ലെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.

കേരളത്തില്‍ ബിജെപി നേതാക്കള്‍ മലയാളത്തില്‍ പ്രസംഗിക്കുന്നത് തന്നെയാണ് പ്രധാനമന്ത്രി ഇംഗ്ലീഷില്‍ പറയുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിനെ കുറിച്ച് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങളിലെല്ലാം ആശങ്കകള്‍ പരിഹരിക്കുന്ന വാക്കുകളാണ് പ്രധാനമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ആറുമാസത്തിനിടയില്‍ ആറ് സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്നാല്‍ ഇതിനെതിരെ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പക്വതയോടെയും സംയമനത്തോടെയുമാണ് ഈ വിഷയത്തില്‍ സിപിഐഎം ഇടപെട്ടതെന്നും അത് മാടമ്പിത്തരമാണെന്ന് പറഞ്ഞാല്‍ ജനം അംഗീകരിച്ച് തരില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ഒരു വിഭാഗത്തിന്റെയും വിശ്വാസത്തോട് ഇടതുപക്ഷത്തിന് നിഷേധാത്മക സമീപനമില്ല. ശബരിമലയിൽ കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

സുപ്രീം കോടതി പരിശോധിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ്. പ്രധാനമന്ത്രിയുടെ പരാമര്‍ശം രാഷ്ട്രീയ ആവശ്യത്തിനായുള്ളവാക്കുകളായി മാത്രം കണ്ടാല്‍മതിയെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News